Trending

കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിന് അനുമതി ലഭിച്ചത് 10331 പേര്‍ക്ക്.

കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിന് അനുമതി ലഭിച്ചത് 10331 പേര്‍ക്ക്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എംബാര്‍ക്കേഷന്‍ പോയിന്റൂകള്‍ പ്രവര്‍ത്തിക്കും. തീര്‍ത്ഥാടകര്‍ക്കുള്ള സംസ്ഥാനതല പoന ക്ലാസ് തിങ്കളാഴ്ച ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു.

പ്രവാസികളായ ഹാജിമാര്‍ക്ക് ഇ വിസ അനുവദിക്കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനറല്‍ 6094, 70 വയസ് വിഭാഗത്തില്‍ 1430, സ്ത്രീകള്‍ മാത്രം 2807 എന്നിങ്ങനെ 10,331 പേര്‍ക്കാണ് കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജ് കര്‍മ്മത്തിനുള്ള അനുമതി.

കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എംബാര്‍ക്കേഷന്‍ പോയിന്റൂകള്‍ പ്രവര്‍ത്തിക്കും. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസും കൊച്ചിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സും സര്‍വീസ് നടത്തും.

പ്രവാസികളായ ഹാജിമാര്‍ക്ക് ഇ വിസ അനുവദിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒന്നേമുക്കാല്‍ ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് കര്‍മ്മത്തിനെത്തും. സ്വകാര്യ ഏജന്‍സികള്‍ വഴി 35000 പേര്‍ക്കും അനുമതിയുണ്ട്.

ഹാജിമാരെ സഹായിക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി 314 ട്രൈനര്‍മാരെ തെരഞ്ഞെടുത്തു തീര്‍ത്ഥാടകര്‍ക്കുള്ള പoന ക്ലാസ് ഏപ്രില്‍ 24 ന് മലപ്പുറം കോട്ടക്കല്‍ പി എം ഓഡിറ്റോറിയത്തില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Previous Post Next Post
3/TECH/col-right