Trending

ശവ്വാൽ മാസപ്പിറവി അറിയിക്കണം.

കോഴിക്കോട്:
റമളാന്‍ 29ന് ഇന്ന് ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (94470 04601), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (94471 73443), പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (944740 5099), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9496154149, 9447172149), മുഖ്യഖാസിയുടെ ചുമതലയുള്ള സഫീര്‍ സഖാഫി (8943569336), സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ (0495 2771538), സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി (9562507507), വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി (919048542456), ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത്, ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (9847075786, 9847844744, 0474 2740397) എന്നിവര്‍ അറിയിച്ചു. 

ഇന്ന് (റമളാന്‍ 29ന്) സൂര്യന്‍ അസ്തമിച്ച് 15 മിനുട്ട് കഴിഞ്ഞ ശേഷം ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്നും പിറ കാണുന്നവര്‍ അറിയിക്കണമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി (9447885187, 04952722801), ചക്രവാളത്തില്‍ സൂര്യാസ്തമയ ശേഷം 16 മിനുട്ട് പിറയുടെ സാന്നിധ്യമുള്ളതിനാല്‍ നാളെ (വെള്ളി) ശവ്വാല്‍ ഒന്നായിരിക്കുമെന്ന് ക്രസന്റ് വിംഗ് മര്‍കസുദ്ദഅവയും അറിയിച്ചു.
Previous Post Next Post
3/TECH/col-right