Trending

ഹജ്ജ് 2023: തെരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ട് സ്വീകരിച്ചു തുടങ്ങി.

കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്‌പോര്‍ട്ടും അനുബന്ധരേഖകളും സ്വീകരിച്ചു തുടങ്ങി. താനൂരില്‍  നിന്നുള്ള വിത്തൗട്ട് മെഹ്‌റം അപേക്ഷക പറമ്പേരി ആസ്യയാണ് ആദ്യ അപേക്ഷകയായി ഹൗജ്ജ് ഹൗസിലെത്തി പാസ്‌പോര്‍ട്ടും പണമടച്ച രസീതും അനുബന്ധരേഖകളും കൈമാറിയത്.

തിരഞ്ഞെടുക്കപ്പെട്ടവര്‍ മുന്‍കൂര്‍ തുകയായ 81,800 രൂപ അടവാക്കിയ സ്ലിപ്പ്, അസ്സല്‍ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (വെള്ള പശ്ചാത്തലത്തിലുള്ളത്), ഫോട്ടോ പതിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാപത്രം, പാസ്‌പോര്‍ട്ട് കോപ്പി, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, കവര്‍ ലീഡറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ (പാസ്ബുക്ക്/ചെക്ക് ലീഫ് കോപ്പി) എന്നിവയാണ് നല്‍കേണ്ടത്.

രേഖകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂര്‍ ഹജ്ജ് ഹൗസിലോ അല്ലെങ്കിൽ കോഴിക്കോട് പുതിയറ റീജണല്‍ ഓഫീസിലോ നല്‍കണം.
Previous Post Next Post
3/TECH/col-right