കുന്നമംഗലം:2021-2023 വർഷത്തെ താമരശ്ശേരി ഗൈഡ്സ് ജില്ലാ ഘടകത്തിന്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം മർക്കസ് ഗേൾസ് ഗൈഡ്സ് യൂണിറ്റിന് ലഭിച്ചു.
സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ,പെയിൻ & പാലിയേറ്റീവ് കെയർ സർവീസ്, പൈതൃകം -നാട്ടി ഉത്സവം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ,റോഡ് സുരക്ഷാ ബോധവത്ക്കരണം,സ്വയംതൊഴിൽ പരിശീലനം ,പ്ലാസ്റ്റിക് ഫ്രീ ക്യാംപസ്,ആർത്തവ ബോധവത്ക്കരണം,സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ,നേത്ര പരിശോധനാ ക്യാംപ്, ദേശീയോദ്ഗ്രഥന പരിപാടികൾ, യൂണിറ്റ് - ഇൻ്റർ യൂണിറ്റ് വാർഷികക്യാംപുകളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് സി.എം ഷീൽഡ് അവാർഡ്.