Trending

തലകളത്തൂർ സി .എച്ച്. സി. ജീവനക്കാരെ അഭിനന്ദിച്ചു.

ചേളന്നൂർ:സംസ്ഥാന കായകൽപ് അവാർഡിൽ മൂന്നാം സ്ഥാനം നേടിയ തലകളത്തൂർ സി .എച്ച്. സി. ജീവനക്കാരെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തു അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചു ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ സ്വാഗതമാശംസിച്ചു.

തുടർച്ചയായി അവാർഡ് നേടുന്ന ആശുപത്രി ഇനിയും കൂടുതൽ മികവുകൾ നേടട്ടെ എന്നു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട്ബ്ലോ ക്ക് പ്രസിഡന്റ്  കെ പി സുനിൽ കുമാർ പറഞ്ഞു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ആയ ഹരിദാസൻ ഈച്ച രോത്ത്‌ ,  സുജ അശോകൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  കെ. മോഹനൻ ,  ടി.എം രാമചന്ദ്രൻ ,  കവിത വടക്കേടത്ത് , ഷീന ചെറുവത്ത് , ഐ.പി ഗീത എന്നിവർ ആശംസകൾ അറിയിച്ചു.

അവാർഡ് നേടുന്ന മാതൃക പരമായ  പ്രവർത്തനങ്ങൾ എന്നും തുടരാൻ കഴിയട്ടെ എന്നു ബി ഡി ഒ വേണുഗോപാലും , ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ എന്നും ജനങ്ങൾക്ക് സേവനം ചെയ്യാൻ കഴിയട്ടെ എന്നു പ്ലാനിങ് കോ ഓർഡിനേറ്റർ ആനന്ദും ആശംസാ പ്രസംഗത്തിൽ അറിയിച്ചു.എല്ലാ കാര്യങ്ങളിലും ബ്ലോക്ക് ഭരണ സമിതി നൽകുന്ന പിന്തുണയാണ് തുടർച്ചയായി മികച്ച വിജയം നേടുന്നതിന് സഹായമായതെന്ന്  മറുപടി പ്രസംഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ . ബേബി പ്രീത അറിയിച്ചു , സി എച് സി.ജീവനക്കാർ , ബ്ലോക്ക് പഞ്ചായത്തു നിർവഹണ ഉദ്യോഗസ്ഥർ , ജീവനക്കാർ , എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right