Trending

അവസാന ദിനവും കർമ്മ നിരതനായി ആവിലോറയുടെ ഹെഡ്മാസ്റ്റർ.

ആവിലോറ :മൂന്നുപതിറ്റാണ്ടിന്റെ സേവനവഴിയിൽ നിന്നും വിടവാങ്ങുന്ന ആവിലോറ എം.എം.എ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ കെ. പി. അബ്ദുറഹിമാൻ മാസ്റ്ററുടെ പടിയിറക്കം അക്കാദമിക മികവിലേക്കുള്ള വിദ്യാലയത്തിന്റെ പുതിയ കാൽവെപ്പിന് തുടക്കം കുറിച്ചു കൊണ്ട്.

സാമൂഹിക പശ്ചാത്തല പരിസ്ഥിതിയിൽ മാറ്റമുണ്ടാക്കിയ പ്രവർത്തന പോരാട്ടങ്ങൾക്ക് മുൻപിൽ നിന്ന നവോത്ഥാന നായകരെക്കുറിച്ച് കൂടുതലറിയുന്നതിനും പഠനം നടത്തുന്നതിനുമുള്ള വിജ്ഞാനമൂലയുടെ എൻലൈറ്റന്റ് ആർക്കൈവിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് നിർവ്വഹിക്കപ്പെട്ടത്.

 സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ആർക്കൈവിൽ ചിത്രങ്ങൾ, വിവരശേഖരണം എന്നിവയ്ക്ക് പുറമെ ഗ്രന്ഥശേഖരവും തയാറാവുന്നുണ്ട്.
പരിമിതമായ സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന വിദ്യാലയത്തെ ഉപജില്ലയിലെ മികച്ച കലാലയമാക്കിമാറ്റിയതിന് നേതൃപരമായ പങ്ക് വഹിച്ച അധ്യാപകനാണ് കെ. പി അബ്ദുറഹിമാൻ മാസ്റ്റർ.

കർമ്മപദത്തിലെ അവസാന ദിനം വൈവിധ്യമുള്ളതാക്കുന്നതിന് നേതൃത്വം നൽകിയ പ്രധാന അധ്യാപകനെ മാനേജ്‌മെന്റ് പ്രതിനിധി ശ്രീ. ടി. കെ സൈനുദ്ധീൻ അനുമോദിച്ചു.
ഹെഡ്മാസ്റ്റർ കെ പി അബ്ദുറഹിമാൻ ആർക്കൈവിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പി. ലളിത, എം.കെ ഡെയ്സി,കെ.കെ ഷഹർബാൻ,ടി.പി.സലീം, പി.വി അഹമ്മദ്‌ കബീർ,വി. അബ്ദുൽസലാം തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right