Trending

ശുദ്ധജലവിതരണ പദ്ധതി ഉദ്ഘാടനം.

പൂനൂർ : ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെ 2022 -23 വർഷത്തെ ശുചിത്വ ഫണ്ടിൽ ഉൾപ്പെടുത്തി കാന്തപുരം ജി.എൽ.പി. സ്കൂളിൽ നടപ്പിലാക്കിയ നവീകരിച്ച ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ.അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് നവാസ് മേപ്പാട്ട് അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ ലിപിൻ ചന്ദ്രൻ, എം.പി.ടി.എ പ്രസിഡണ്ട് ജദീറ.സി, എസ്.എസ്.ജി ചെയർമാൻ അജി മാസ്റ്റർ, എസ്.എസ്. ജി കൺവീനർ രാജൻ മാണിക്കോത്ത് എന്നിവർ സംബന്ധിച്ചു.ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും സീനിയർ അസിസ്റ്റൻറ്ആർഷി.കെ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right