പൂനൂർ: പൂനൂർ ഗവ.ഹയർസെക്കന്ററി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി 'ക്രിയാത്മക കൗമാരം-കരുത്തും കരുതലും' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ഷാജൽ ബാലുശ്ശേരി ക്ലാസിനു നേതൃത്വം നൽകി.
സ്കൂൾ ടീൻസ് ക്ലബ് പ്രവർത്തനങ്ങൾ ഹെഡ് മാസ്റ്റർ എം മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ് അധ്യക്ഷനായി. കെ അബ്ദുസ്സലിം, ഡോ. സി പി ബിന്ദു, മുഹമ്മദ് ഷാമിൽ എന്നിവർ ആശംസകൾ നേർന്നു. സിനി ഐസക് സ്വാഗതവും എൻ കെ ഇൻഷാ ഫാത്തിമ നന്ദിയും പറഞ്ഞു.
Tags:
EDUCATION