കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുഴുവൻ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റികളും അതോടൊപ്പം Accident and Emergency Department/ Casualty സേവനവും സജ്ജീകരിക്കുന്നതിനായി 25.03.2023 ശനിയാഴ്ച രാവിലെ 10 മണി മുതൽ Accident and Emergency Department/ Casualty arrum ഓപ്പറേഷൻ തിയേറ്ററുകൾ അനുബന്ധ ഐ.സി.യു കൾ എന്നിവ സഹിതം
പുതിയതായി നിർമ്മാണം പൂർത്തീകരിച്ച PMSSY ബ്ലോക്കിൽ
പ്രവർത്തനം ആരംഭിക്കുകയാണ്.
റോഡപകടം സംഭവിച്ചോ മറ്റ് അത്യാഹിതങ്ങളിൽപ്പെട്ടോ അടിയന്തിര ചികിത്സ ആവശ്യമായി വരുന്നവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വാഹനങ്ങൾ മുൻപ് കാഷ്വാലിറ്റി പ്രവർത്തിച്ചിരുന്ന ഭാഗത്തേക്ക് പ്രവേശിക്കാതെ മെഡിക്കൽ കോളേജ് പ്രധാന കവാടത്തിന് മുൻവശത്ത് കൂടെ നേരെ കാരന്തൂർ റോഡ് വഴി ഐ.എം.സി.എച്ച്. ഔട്ട് പേഷ്യന്റ് വിഭാഗം ഗേറ്റിന് മുന്നിലൂടെ സഞ്ചരിച്ചാൽ ഇടത് ഭാഗത്തായി കാണുന്ന PMSSY ബ്ലോക്ക് കവാടത്തിലൂടെ Emergency Department/ Casualty യിലേക്ക് പ്രവേശിക്കേണ്ടതാണ്.