എളേറ്റിൽ:SKSSF എളേറ്റിൽ ക്ലസ്റ്റർ കമ്മറ്റിക് കീഴിലുള്ള ശൈഖുനാ വാവാട് ഉസ്താദ് സ്മാരക സഹചാരി സെന്ററിന്റെ ധനശേഖരണാർത്ഥം 2023 മാർച്ച് 23, 24, 25, 26 തിയ്യതികളിൽ സംഘടിപ്പിക്കുന്ന കാരക്ക ചലഞ്ചിന്റെ ഉദ്ഘാടനം അബ്ദുറസാഖ് ബുസ്താനി ഇബ്റാഹീം എളേറ്റിലിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ ക്ലസ്റ്റർ പ്രസിഡണ്ട് മുഹമ്മദ് നവാസ് ഫൈസി ചോലയിൽ, സെക്രട്ടറി പി.സി മുഹമ്മദ് അഷ്റഫ് മാസ്റ്റർ എളേറ്റിൽ ഈസ്റ്റ്, ട്രഷറർ ജംഷാദ് എളേറ്റിൽ, വിഖായ സെക്രട്ടറി ശംസുദ്ധീൻ കെ സി ഒഴലക്കുന്ന്, ഇബാദ് സെക്രട്ടറി റാസി ഹുദവി എളേറ്റിൽ ഈസ്റ്റ്, സഹചാരി ചെയർമാൻ എം കെ സി അബ്ദുറഹിമാൻ, അസീസ് ഒഴലക്കുന്ന്, ശാഹുൽ ഹമീദ് ചോലയിൽ, സഈദ് പി പി എളേറ്റിൽ ഈസ്റ്റ്, സൈനുൽ ആബിദ് ചോലയിൽ, അൽത്വാഫ് പന്നിക്കോട്ടൂർ, മുഹമ്മദ് മുസ്തഖീം ചോലയിൽ, ഫള്ലുറഹ്മാൻ കണ്ണിറ്റമാക്കിൽ, മുഹമ്മദ് ഫാദി കണ്ണിറ്റമാക്കിൽ എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS