Trending

മുസ്ലിംലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി

താമരശ്ശേരി:തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
 കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാക്ക് മാസ്റ്റർ, കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട് പി എസ് മുഹമ്മദലി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ, ദളിത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം ഭാസ്ക്കരൻ എന്നിവർക്കും താമരശ്ശരി പഞ്ചായത്ത് ഭാരവാഹികൾക്കും സ്വീകരണം നൽകി.

വാർഡ് പ്രസിഡണ്ട് പി.സലാം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹുസൈൻ ശിഹാബ് തങ്ങൾ മുഖ്യ അഥിതിയായി പങ്കെടുത്തു. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ്  പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ, ജ.സെക്രട്ടറി സുൽഫിക്കർ കാരാടി, സെക്രട്ടറിമാരായ മുഹമ്മദ് കുട്ടി തച്ചറക്കൽ,ഷംസീർഎടവലം,പഞ്ചായത്ത് ദളിത് ലീഗ് പ്രസിഡണ്ട് വേലായുധനും വാർഡ് കമ്മറ്റിയുടെ ഉപഹാരം കൈമാറി.

സയ്യിദ് അഷ്റഫ് തങ്ങൾ, കൃഷ്ണൻ എളേറ്റിൽ, എം.മുഹമ്മദ് ഹാജി, എൻ.പി മുഹമ്മദലി മാസ്റ്റർ, റഷീദ് ചാലക്കര, കോയ പൂക്കോട്,കെ.പി.എ.റഹീം, നദീറലി,അൽത്താഫ്, തസ്ലിം പ്രസംഗിച്ചു.
അലിതച്ചംപൊയിൽ,നാസർ ബാവി, സി.എച്ച്.ഷാജൽ, നസീം എൻ.പി,സി.പി അബ്ദുൽ അലി പങ്കെടുത്തു.

എൻ.പി ഇബ്രാഹിം, ടി.പി. മജീദ്, എ.കെ കാദർ, ജാഫർ പൊയിൽ, പി.ടി അസീസ്, പി.നാസി തുടങ്ങിയവർ തച്ചംപൊയിൽ വാർഡ് കമ്മറ്റിയുടെ പ്രൗഢ ഗംഭീര സ്വീകരണ പരിപ്പാടിക്ക് നേതൃത്വം നൽകി.പി.ബാരി മാസ്റ്റർ സ്വാഗതവും, നസീർ ഹരിത നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right