പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ മുൻകാലങ്ങളിലെയും ഇന്നത്തെയും അധ്യാപകർ ഒരുമിച്ചിരുന്ന് അനുഭവങ്ങൾ പങ്കിട്ടത് ശ്രദ്ധേയമായി. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ്, ഹിന്ദി അധ്യാപകൻ എം കെ കരീം എന്നിവരുടെ യാത്രയയപ്പിനോടനുബന്ധിച്ചാണ് അധ്യാപകർ ഒത്തുചേർന്നത്.
യോഗം കെ പി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി സാജിത, എം അനിൽ കുമാർ, ബി സി അമ്മത്, പി മൊയ്തീൻകോയ, എം പി ജലീൽ, ടി ഭാനുമതി, മുഹമ്മദ് ഉമരി, കെ രജനി, ടി അഹമ്മദ്കുട്ടി, ഇ വി അബ്ബാസ്, എ കെ മുഹമ്മദ് ഇഖ്ബാൽ, ടി എം മജീദ്, കെ ശൈലജ, പി മുസ്തഫ, എൻ കെ ശാരദ, കെ മുഹമ്മദ് എന്നിവർ സംസാരിച്ചു. ടി പി അജയൻ സ്വാഗതവും, എം കെ കരീം നന്ദിയും പറഞ്ഞു.
Tags:
POONOOR