പൂനൂര്‍ : മങ്ങാട് എ യു പി സ്കൂള്‍ 80 -ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനവും രക്ഷിതാക്കള്‍ക്കുള്ള പരിശീലന ക്ലാസും പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഹൈറുന്നിസ റഹീം ഉദ്ഘാടനം ചെയ്തു. പരിശീലന ക്ലാസ്സിന് പൂനൂര്‍ ജി എം യു പി സ്കൂള്‍ H M ഇ ശശീന്ദ്രദാസ് മാസ്റ്റര്‍ നേതൃത്വം നല്‍കി .
ബാലുശ്ശേരി ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റർ ശ്രീ മധുസൂദനൻ , ബി ആർ സി ട്രെയിനർ രമേശൻ മാസ്റ്റര്‍ , എം കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ , PTA വൈസ് പ്രസിഡന്റ് TP ഷാജി, MPTA ചെയർ പേഴ്സൺ ശ്രീമതി സജ്ന , സീനിയർ അസിസ്റ്റന്റ് ഗ്രിജീഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .
പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ നന്ദിയും പറഞ്ഞു
Tags:
EDUCATION