Trending

ഫസൽ സഖാഫി നരിക്കുനിക്ക് ഡോക്ടറേറ്റ് ലഭിച്ചു.

നരിക്കുനി: നെടിയനാട് ബദ്‌രിയ്യ സ്ഥാപനങ്ങളുടെ മുഖ്യ കാര്യദർശിയും എസ് വൈ എസ് നരിക്കുനി സോൺ സെക്രട്ടറിയുമായ ഫസൽ സഖാഫി നരിക്കുനിക്ക് പ്രവാചക വൈദ്യത്തിൽ  ഡോക്ടറേറ്റ് ലഭിച്ചു. Prophetopathy Through Regional Medicines ( പ്രാദേശിക മരുന്നുകളിലൂടെയുള്ള പ്രവാചക ചികിത്സ) എന്ന തീസിസിൽ തമിഴ്നാട് കുറ്റാലത്തു സ്ഥിതിചെയ്യുന്ന ഓപ്പൺ ഇന്റെർനാഷണൽ  യൂണിവേഴ്സിറ്റി ഫോർ ആൽട്ടർനറ്റീവ് മെഡിസിൻസിൽ നിന്നാണ്, ഡോക്ടർ ഷാഫി സുഹൂരിയുടെ കീഴിൽ നടത്തിയ ഗവേഷണത്തിന് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. കുറ്റാലത്ത് വെച്ച് നടന്ന കോൺവകേഷനിൽ വെച്ച് അദ്ദേഹം ഡോക്ടറേറ്റ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.

മർകസിൽ നിന്ന് 2015 ൽ സഖാഫി ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ബി എസ് സിയും ബി എഡും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ എം എസ് സി യും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ എം എ യും പൂർത്തിയാക്കി .

 നൂറ്റിമുപ്പതിൽ പരം മുതഅല്ലിമീങ്ങളെ വളർത്തികൊണ്ടിരിക്കുന്ന പ്രഗത്ഭ മുദരിസും, കെമിസ്ട്രിയെ തന്റെ വ്യത്യസ്തമായ ശൈലി കൊണ്ട് രസകരമാക്കി ക്ലാസ്സെടുത്തു വിദ്യാർത്ഥി മനസ്സുകളിൽ ഇടം പിടിക്കുകയും ചെയ്തിട്ടുള്ള സഖാഫി മികച്ച ട്രെയ്നറും പ്രഭാഷകനും സംഘാടകനുമാണ്.  തിബ്ബ്‌ ന്നബവി അഥവാ തിരുനബി(സ) യുടെ വൈദ്യശാസ്ത്ര അറിവുകളെ ജനകീയ വൽക്കരിക്കാനും, തന്റെ പിതാവിന്റെയും പൂർവ്വപിതാക്കളുടെയും വൈദ്യ ശാസ്ത്ര പാരമ്പര്യം നിലനിർത്താനും ഇത് വഴി സാധിക്കണം എന്ന ആഗ്രഹമാണ് ഫസൽ സഖാഫി പങ്ക് വെക്കുന്നത്. 
നിലവിൽ നെടിയനാട്‌ ബദ്‌രിയ്യ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി, എസ് വൈ എസ് നരിക്കുനി സോൺ സെക്രട്ടറി, ഐഡിയൽ ഗ്രൂപ്പ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റി ചെയർമാൻ, എസ് എം എ റീജണൽ പ്രസിഡന്റ്, കൂട്ടുമ്പുറത് താഴം മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ്, സഖാഫി ശൂറാ സോൺ ജനറൽ സെക്രെട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു കൊണ്ടിരിക്കുന്നു. പ്രൊഫറ്റോപതിയിൽ ഗവേഷണം നടത്തിയവരുടെ  കൗൺസിലിന്റെ ജനറൽ സെക്രെട്ടറി പദവിയും അദ്ദേഹത്തെ തേടിയെത്തി.

പഠന രംഗത്തും സേവന രംഗത്തും യുവതലമുറക്ക് എന്നും ആവേശമായ ഫസൽ സഖാഫി നരിക്കുനി കിഴക്കേകണ്ടിയിൽ അബ്ദുറഹിമാൻ-സൈനബ ദമ്പതികളുട മകനാണ്. റഹീമായാണ്‌ ഭാര്യ. സ്വാലിഹ്,സ്വാദിഖ്,സ്വാബിർ എന്നിവർ മക്കളാണ്.
Previous Post Next Post
3/TECH/col-right