Trending

മക്കാനിലെ ചങ്ങായിമാർ

എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിൽ വാർഷികാഘോഷത്തിൻ്റെ ഭാഗമായി "മക്കാനിലെ ചങ്ങായിമാർ" എന്ന പേരിൽ ഭക്ഷ്യമേള നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

SMC ചെയർമാൻ വിനോദ് എളേറ്റിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ വിജയികൾക്കുള്ള മെമൻ്റോ വിതരണം നടത്തി.

ഹെഡ്മാസ്റ്റർ എം. വി. അനിൽകുമാർ, PTA പ്രസിഡണ്ട് റജ്ന കുറുക്കാംപൊയിൽ,MPTA പ്രസിഡണ്ട് പ്രജിത മദനൻ,  എൻ.പി.മുഹമ്മദ്, എം.ടി. അബ്ദുൽ സലീം എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right