കൂട്ടാലിട: കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സിൽ മോഷണം എൻജിനീയറിങ് വിദ്യാർഥിയുടെ ലാപ്ടോപ്പും, തിരിച്ചറിയൽ രേഖകളുമടക്കമുള്ള ബാഗ് നഷ്ടമായി.കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സിലെ സിസിടിവി ക്യാമറക്കും കണ്ണില്ലാതായപ്പോൾ ഉണ്ണിമായക്ക് നേരിട്ടത് കണ്ണുനീരിന്റെ നനവുള്ള ദുരുനുഭവം.
തൃശ്ശൂർ സ്റ്റാൻഡിൽ നിർത്തിയിട്ടിരിന്ന ബസ്സിൽ ബാഗ് വെച്ച ശേഷം കുടിവെള്ളം വാങ്ങാൻ ഇറങ്ങിയ ഉണ്ണിമായ്ക്ക് 1.85 ലക്ഷം രൂപ വിലയുള്ള ലാപ്ടോപ്പും,തിരിച്ചറിയൽ രേഖകളും വിലപിടിപ്പുള്ള മറ്റു രേഖകളുമടങ്ങുന്ന ബാഗ് നഷ്ടമായി.
തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ അർബൻ പ്ലാനിങ് ബാച്ചിലെ വിദ്യാർത്ഥിനിയാണ്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, കൂട്ടാലിട മരുതേരിയില്ലത്ത് വിജയന്റെ മകളാണ് വി.എസ് ഉണ്ണിമായ.
തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി ഉണ്ണിമായ പരാതി നൽകി.എന്നാൽ ബസിലെ സിസിടിവി ക്യാമറ കേടാണെന്നതും സ്റ്റാൻഡിൽ ക്യാമറയില്ലാന്നതും പോലീസിനെ കുഴക്കുന്നു.വ്യാഴാഴ്ച (23-feb-2023)ന് വൈകിട്ട് മൂന്നോടെയാണ് സംഭവം വീട്ടിൽ പോകാൻ ആയി ബസ്സിൽ കയറിയതായിരുന്നു. ബസ്സിൽ നാലഞ്ച് പേർ മാത്രമായാണ് ഉണ്ടായിരുന്നത്. രണ്ടു ബാഗുകൾ സീറ്റിൽ വച്ചശേഷം കുടിവെള്ളം വാങ്ങാനായി ബസ്സിൽ നിന്നിറങ്ങി. ഉണ്ണിമായ ഇറങ്ങിയതിനു പിന്നാലെ രണ്ടുപേർ ബസ്സിൽ നിന്ന് ഇറങ്ങി പോകുന്നതും കണ്ടതായി സഹയാത്രക്കാർ പറയുന്നു. 5 മിനിറ്റിനകം ഉണ്ണിമായ തിരികെ ബസ്സിൽ കയറിയെങ്കിലും ബാഗ് നഷ്ടപ്പെട്ടിരുന്നു തൃശ്ശൂർ ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.
Tags:
KERALA