കോഴിക്കോട് : കോഴിക്കോട് നഗര മധ്യത്തിൽ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മാനാഞ്ചിറയിൽ വെച്ചാണ് അപകടമുണ്ടായത്.നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ ഡിവൈഡറിൽ തട്ടിയ ബൈക്ക് പിന്നാലെ വന്ന കെഎസ്ആർടിസി ബസിനു മുന്നിലേക്ക് വീഴുകയും ബസ് ഇവർക്കു മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നു.ബസ് ബൈക്കിന് പിന്നിൽ ഇടിച്ചതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags:
OBITUARY