കൊടുവള്ളി:കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ മുക്കം മുത്തേരി സ്കൂളിനു മുന്നിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെട്ടു.
കൊടുവള്ളി ഞെള്ളോറമ്മൾ സാലാം ഫൗസിയ ദമ്പതികളുടെ മകൻ ഫസൽ (19) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു അപകടം നടന്നത്.കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശി മുനവ്വര്‍ ചികിത്സയിലാണ്.
സഹോദരങ്ങള്‍ : മുഹമ്മദ് നിഹാല്‍, നിഹ മെഹബിന്‍.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2.15 (25-02-2023) ന് കൊടുവള്ളി കാട്ടിൽ പള്ളിയിൽ നടക്കുന്നതാണ്.
Tags:
OBITUARY