Latest

6/recent/ticker-posts

Header Ads Widget

ഇ.എച്ച്. അക്കാദമി ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

എളേറ്റിൽ: ഗ്രാമീണ ജനതയുടെ ആരോഗ്യ പരിപാലനം ലക്ഷ്യം വെച്ചു കൊണ്ട് 2018 ൽ ആരംഭിച്ച എളേറ്റിൽ  ഹോസ്പിറ്റലിന്റെയും മെഡിക്കൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടി  ആരംഭിച്ച ഇ എച്ച് അക്കാദമിയുടെയും   ഉദ്ഘാടനം കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.     

റീഫ് ഇൻ ഓപ്പൺ എയറിൽ  നടന്ന ചടങ്ങിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി അധ്യക്ഷയായി. ചടങ്ങിൽ  പ്രണവാനന്ത സ്വാമിജി മുഖ്യാതിഥി ആയി. കൊടുവള്ളി എംഎൽഎ എം കെ മുനീർ,എളേറ്റിൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ എൻ കെ സലിം ,എംപി അബ്ദുൽ ഗഫൂർ , ഷറഫുന്നിസ ടീച്ചർ,സി കെ സലിം , ഐപി രാജേഷ്,  രാധാകൃഷ്ണൻ,റസീന ടീച്ചർ, എം എ അബ്ദുൽ ഗഫൂർ ,എൻ സി ഹുസൈൻ മാസ്റ്റർ, ഗിരീഷ് വലിയപറമ്പ് ,ഷാൻ കട്ടിപ്പാറ, എംഎസ് മുഹമ്മദ്, ഡോ.ആലിക്കുഞ്ഞി ,പിടി അഹ്മദ്, ഹർഷിന സിപി തുടങ്ങിയവർ  സംസാരിച്ചു.

റാസാ ബീഗം നയിച്ച ഗസൽ സന്ധ്യയും പ്രശസ്ത പിന്നണി ഗായകൻ  അഫ്സലിൻ്റെ  ഗാന വിരുന്നും വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. ആയിരങ്ങൾ പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. ചടങ്ങിൽ ഫാഹിസ് കെ ടി സ്വാഗതവും,മുൻസിഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

Post a Comment

0 Comments