Trending

ഗവേഷണ പഠനകേന്ദ്രങ്ങൾ തേടി ഗിഫ്റ്റഡ് ചിൽഡ്രൻ യാത്ര.

താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ഫീൽഡ് ട്രിപ്പ് ഗവേഷണ പഠനകേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് നടത്തിയത് ശ്രദ്ധേയമായി. മിടുക്കരായ വിദ്യാർത്ഥികൾക്ക് വേണ്ടി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഭാ പോഷണ പരിപാടിയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള സി ഡബ്ല്യു ആർ ഡി എം, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തിയത്. ഈ സ്ഥാപനങ്ങളിലെ ഗവേഷണ പ്രവർത്തനങ്ങളെയും കരിയർ മേഖലയെയും അന്വേഷിച്ചറിയുകയായിരുന്നു ലക്ഷ്യം.

ശാസ്ത്രജ്ഞൻ ഡോ. കെ കെ ജയസൂര്യൻ, ഗവേഷണ വിദ്യാർഥി മിഥുൻ വേണുഗോപാൽ എന്നിവർ ക്ലാസ്സുകൾ നൽകി. ഗിഫ്റ്റഡ് ചിൽഡ്രൻ ജില്ലാ കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right