പൂനൂർ: പൂനൂർ ജി എം യു പി സ്കൂളിന്റെ തൊണ്ണൂറ്റി എട്ടാം വാർഷികാഘോഷ പരിപാടിയായ സമന്വിതം 2023 ന്റെ ഭാഗമായി രക്ഷാകർതൃ ശാക്തീകരണ ക്ലാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.സ്കൂൾ മാതൃസമിതി ചെയർപേഴ്സൺ ഷ5ഫ്‌ന ഷരീഫിന്റെ അധ്യക്ഷതയിൽ പരിപാടിയുടെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സാജിദ നിർവ്വഹിച്ചു.
ഹെഡ്മാസ്റ്ററും പ്രമുഖ പ്രാസംഗികനുമായ ഇ.ശശീന്ദ്രദാസ് വളരുന്ന കുട്ടികൾ വളരേണ്ട മാതൃത്വം എന്ന വിഷയത്തിൻ ക്ലാസ് അവതരിപ്പിച്ചു.ഒരു യഥാർത്ഥ രക്ഷിതാവിന്റെ നിർവ്വചനത്തിലൂടെ കോവിഡാന്തര കാലത്തിലെ രക്ഷാകർതൃത്വം ഏതു വിധത്തിലുള്ളതാവണമെന്ന് സരസമായ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കി.
കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റുകയും അനാവശ്യമായ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് സ്നേഹപൂർവ്വം നിരസിക്കുകയും ചെയ്യുന്ന ഒരു രക്ഷിതാവിനു മാത്രമെ സമൂഹനന്മയ്ക്കു തകുന്ന കുട്ടികളെ വളർത്തിയെടുക്കാനാവുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ ടി.കെ. ബുഷ്റ ടീച്ചർ, രക്ഷിതാക്കളായ ഷാനിബ, ജയനി, സാബിറ എന്നിവർ സംസാരിച്ചു.
Tags:
EDUCATION