Latest

6/recent/ticker-posts

Header Ads Widget

ബായാർ തങ്ങൾ ഇന്ന് മർകസ് വാലിയിൽ

എളേറ്റിൽ: എളേറ്റിൽ വട്ടോളി മർകസ് വാലിയിൽ നടന്നുവരുന്ന ഹദ് യ മജ്ലിസിന്റെ വാർഷിക പരിപാടി ഇന്ന് രാത്രി 7 മണിക്ക് നടക്കും.പ്രമുഖ പണ്ഡിതൻ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിക്കും.  സമദ് സഖാഫി മായനാട് മുഖ്യപ്രഭാഷണം നടത്തും. സി പി മുഹമ്മദ് ഷാഫി സഖാഫി, ഹാഫിള് തൻവീർ സഖാഫി മമ്പാട്, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ സംബന്ധിക്കും.

Post a Comment

0 Comments