Trending

ഗാന്ധി സ്മൃതി പ്രദർശനം ശ്രദ്ധേയമായി.

മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി പ്രദർശനം വേറിട്ട കാഴ്ചയായി.

മഹാത്മാവിന്റെ സ്മരണകൾ നിറഞ്ഞ പ്രദർശനത്തിൽ അദ്ദേഹത്തിൻറെ ചെറുപ്പം മുതൽ മരണം വരെയുള്ള എഴുനൂറിലധികം വ്യത്യസ്ത ചിത്രങ്ങൾ, അദ്ദേഹത്തിൻറെ ആത്മകഥയുടെ വിവിധ ഭാഷകളിലെ പ്രതികൾ, ഗാന്ധി ചിത്രമാലേഖനം ചെയ്ത സ്റ്റാമ്പുകൾ, നാണയങ്ങൾ,സത്യാഗ്രഹികൾ ഉപയോഗിച്ചിരുന്ന ചർക്ക , പെട്ടിച്ചർക്ക എന്നിവ ഒരുക്കിയിരുന്നു.

സ്കൂൾ അധ്യാപകനും ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ മെമ്പറുമായ ജമാലുദ്ദീൻ പോലൂരിന്റെ ശേഖരത്തിൽ നിന്നുള്ള ഗാന്ധി സ്മൃതികളുടെ പ്രദർശനം ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി.കെ.മുഹമ്മദ് അഷ്റഫ് നിർവഹിച്ചു.

മടവൂർ പഞ്ചായത്ത് തല കായികമേള മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ അഭിനന്ദിച്ചു.
Previous Post Next Post
3/TECH/col-right