കൊടുവള്ളിയിൽ നിന്ന് കാണാതായ
വിദ്യാർത്ഥിയെ ആന്ധ്രയിൽ കണ്ടെത്തി.
മാനിപുരം കരീറ്റിപ്പറമ്പ് അപ്പമണ്ണിൽ
നഫീസത്തുൽ ബരീറയുടെ മകൻ മുഹമ്മദ് സാലിമിനെ(15)യാണ് ആന്ധ്രയിൽ ട്രെയിനിൽ വെച്ച് കണ്ടെത്തിയത്.
വാർത്ത ശ്രദ്ധയിൽപെട്ട മലയാളികളാണ് രാത്രി കുട്ടിയെ തിരിച്ചറിഞ്ഞത്.കുട്ടിയെ തൊട്ടടുത്ത റെയിൽവേ
സ്റ്റേഷനിൽ ഇറക്കും. ബന്ധുക്കൾ
ആന്ധ്രയിലേക്ക് പുറപ്പെടാനുള്ള
തയ്യാറെടുപ്പിലാണ്.
ഈ മാസം 18 മുതലാണ് സാലിമിനെ കാണാതായത്.വീട്ടിൽ നിന്നും പരപ്പൻപൊയിലിലെ
ദർസിലേക്കെന്നും പറഞ്ഞ്
പോയതായിരുന്നു.
Tags:
KODUVALLY