എളേറ്റിൽ:എളേറ്റിൽ ഒഴലക്കുന്ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരിച്ചറിവ് - 23 എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.2023 ഫെബ്രുവരി 4 നു വൈകിട്ട് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മഹല്ലിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പെരുമാറ്റ ചട്ടം മഹല്ല് ഖാളി അബ്ദുൽ ബാരി ബാഖവി പ്രഖ്യാപിക്കും.
പ്രശസ്ത ലഹരി വിരുദ്ധ പ്രചാരകരായ ഫിലിപ്പ് മമ്പാട്, മഹേഷ് ചിത്രവർണം എന്നിവർ ബോധവൽക്കരണ ക്ലാസ് നയിക്കും.രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന പരിപാടി വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
മഹല്ല് പ്രസിഡന്റ് സി.കെ.റസാഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒ.കെ.ഉസ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു.മഹല്ല് സെക്രട്ടറി സി.സുബൈർ മാസ്റ്റർ, പി.വി.സുലൈമാൻ മുസ്‌ലിയാർ, ഒ.കെ അസീസ്, സി.കെ.സുബൈർ,എം.എ.ബാരി,എം.എ.
റഷീദ്, എ.ടി.അഷ്‌റഫ് മാസ്റ്റർ സംസാരിച്ചു.
Tags:
ELETTIL NEWS