എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും എളേറ്റിൽ പി എച്ച് സിയുടെയും നേതൃത്വത്തിൽ ജനുവരി 15 പാലിയേറ്റീവ് ഡേയുടെ ഭാഗമായി പാലിയേറ്റീവ് വളണ്ടിയർമാരെ ആദരിക്കലും സന്ദേശ റാലിയും സംഘടിപ്പിച്ചു.എളേറ്റിൽ വട്ടോളിയിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസ്റി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു
12 വർഷമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സിസ്റ്റർ ആയി സേവനം ചെയ്യുന്ന സിനി സത്യൻ സി.പി.യെ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് ടി എം രാധാകൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ജബ്ബാർ മാസ്റ്റർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റസീന ടീച്ചർ, കെ കെ മജീദ്, മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, സി എം ഖാലിദ്, വി കെ അബ്ദുറഹ്മാൻ, വി പി അഷ്റഫ്, വഹീദ, സംസാരിച്ചു.
ജെ.എച്ച്.ഐ.വിനോദ് പാലിയേറ്റീവ് ദിന സന്ദേശം നൽകി. ഇസ്ഹാക്ക് മാസ്റ്റർ, സജിത എളേറ്റിൽ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ സ്വാഗതവും ജെ.എച്ച്. ഐ. സുധ നന്ദിയും പറഞ്ഞു.
0 Comments