Trending

പി.കെ മുഹമ്മദ് മാസ്റ്റർ അന്തരിച്ചു.

കൊടുവള്ളി: പന്നൂരിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന പടിഞ്ഞാറെ കുറ്റ്യാപറമ്പിൽ പി.കെ മുഹമ്മദ് മാസ്റ്റർ ( 92 ) അന്തരിച്ചു.പന്നൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂൾ പ്രധാനധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഥ കവിതാ രചനയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി ശിഷ്യഗണങ്ങളുള്ള ഇദ്ദേഹം നിരവധി അവാർഡുകളും നേടിയിട്ടുണ്ട്  . 

ഭാര്യ:പാത്തുമ്മ , മക്കൾ : പി.കെ ഷംസുദ്ധീൻ മാസ്റ്റർ (പന്നൂർ ക്രസൻ്റ് ചാരിറ്റബ്ൾ സൊസൈറ്റി പ്രസിഡണ്ട് , റിട്ട. ഹെഡ് മാസ്റ്റർ ജി.എച്ച്.എസ് കൊടുവള്ളി ) , അഷ്റഫ് ( ജിദ്ദ ) , പി.കെ ഹാരിസ് ( പന്നൂർ ടൗൺ മുസ്‌ലിം ലീഗ് ഓർഗനൈസിംഗ് സെക്രട്ടറി )  , നൗഷാദ് ( സിവിൽ എഞ്ചിനീയർ )  , നഫീസ , റസിയ , ജമീല , റാബിയ. മരുമക്കൾ : പരേതനായ അബൂബക്കർ മാസ്റ്റർ ( റിട്ട. അധ്യാപകൻ ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂൾ ) , സി.മുഹമ്മദലി മാസ്റ്റർ ( കൊടുവള്ളി നിയോജക മണ്ഡലം പ്രവാസി ലീഗ് ജനറൽ സെക്രട്ടറി ) , പരേതനായ ആലി ഹാജി പൂനൂർ , ഇബ്രാഹിം വാവാട് , സുലൈഖ , ജസീന , ഷബീന ടീച്ചർ ( എ.യു.പി സ്കൂൾ പുന്നശ്ശേരി ) , റാഷിദ ( ഫാർമസിസ്റ്റ് ) .

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right