എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് കേന്ദ്രമായി വിദ്യാഭ്യാസ സേവന രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മർകസ് വാലി എഡ്യൂകേഷണൽ ചാരിറ്റബിൾ മിഷന്റെ 2023 വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ആവിഷ്കരിച്ച കഫാലത്തുൽ ഹസനാത്ത് പദ്ധതിയുടെ ഉദ്ഘാടനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ
സി.മുഹമ്മദ് ഫൈസി
സി.കെ. സൈനുദ്ദീൻ ഒഴലക്കുന്നിൽ നിന്ന് കഫാലത്ത് ശേഖരിച്ച് ഉദ്ഘാടനം ചെയ്തു.
കെ.ടി.ജഅഫർ ബാഖവി അധ്യക്ഷത വഹിച്ചു.സലാം മാസ്റ്റർ ബുസ്താനി, പി. വി. അഹമ്മദ് കബീർ സംബന്ധിച്ചു.ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രസ്തുത പദ്ധതി വിജയിപ്പിക്കണമെന്ന് സി. മുഹമ്മദ് ഫൈസി അഭ്യർത്ഥിച്ചു.
Tags:
ELETTIL NEWS