Trending

കിനാലൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് കുടുംബം.

ബാലുശ്ശേരി: കിനാലൂരില്‍ യുവാവിനെ തോട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം. ഭാര്യ പോലീസില്‍ പരാതി നല്‍കി. നാലുമാസം മുമ്പായിരുന്നു ദിലീപിനെ (29) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 25-ന് വൈകീട്ട് കാണാതായ ദിലീപിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം വീടിനു സമീപത്തെ തോട്ടില്‍ കണ്ടെത്തുകയായിരുന്നു.

മുങ്ങി മരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ നന്നായി നീന്തല്‍ വശമുള്ള ദിലീപ് ആഴംകുറഞ്ഞ തോട്ടില്‍ വീണു മരിക്കാനിടയില്ലെന്നാണ് കുടുബം പറയുന്നത്.

സംശയമുള്ളവരുടെ പേര് ഉള്‍പ്പെടുത്തിയാണ് ഭാര്യ അപര്‍ണ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഇരുവരെയും പിന്നീട് വിട്ടയച്ചു.

പരാതിയില്‍ പേരു പരാമര്‍ശിച്ച സ്ത്രീയെ തിങ്കളാഴ്ചയും, ഏഴുകണ്ടി സ്വദേശിയെ ചൊവ്വാഴ്ചയുമാണ് ചോദ്യം ചെയ്തത്. സ്ത്രീയുടെ മൊഴികളില്‍ വൈരുധ്യമുള്ളതായാണ് സൂചന. സംഭവത്തില്‍ ഇതുവരെ എഴുപതോളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
Previous Post Next Post
3/TECH/col-right