ന്യൂഡൽഹി:ചൈനയെ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പുതിയ വകഭേദം ബി.എഫ്-7 ബാധിച്ച മൂന്നു കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ടു പേരിലും ഒഡീഷയിൽ ഒരാൾക്കുമാണ് കൊറോണയുടെ ഈ വകഭേദം ബാധിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഈ വകഭേദത്തിന്‍റെ ആദ്യ കേസ് ഒക്ടോബറിൽ ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററാണ് കണ്ടെത്തിയത്.
നിലവിൽ കോവിഡ് നിരക്കിൽ വർധനയില്ലെങ്കിലും പുതിയ വകഭേദങ്ങൾക്കെതിരെ ജാഗ്രത പാലിക്കുന്നതിന് നിരന്തര നിരീക്ഷണം ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ചൈനീസ് നഗരങ്ങളെ ഈ വകഭേദം കാര്യമായി ബാധിച്ചു കഴിഞ്ഞു. അതിവേഗത്തിൽ പടരുമെന്നതാണ് ഈ വൈറസ് വകഭേദത്തിന്റെ പ്രത്യേകത. വാക്സിനെടുത്തവരിൽ പോലും അണുബാധയുണ്ടാക്കാൻ ശേഷിയുണ്ട്. യു.എസ്, യു.കെ, ബെൽജിയം, ജർമനി, ഫ്രാൻസ് ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ ഈ വകഭേദേം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി കോവിഡ് പോസിറ്റീവായ കേസുകളിൽ വേണ്ട തുടർ നടപടിയെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചിട്ടുണ്ട്.
Tags:
HEALTH