Trending

സോഫ്റ്റ്‌ ടെന്നീസ്:കേരളത്തെ അജയ് യും, അക്ഷയയും നയിക്കും.

ഈ മാസം 26 മുതൽ 30 വരെ അഹമ്മദാബാദിൽ  നടക്കുന്ന ദേശീയ സബ് ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമുകളെ പ്രഖ്യാപിച്ചു.  ആൺകുട്ടികളുടെ ടീമിനെ തൃശൂർ, ആളൂർ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം എച്ച്. എച്ച്.എസ്. എസ് ലെ വി. വി അജയ് യും പെൺകുട്ടികളുടെ ടീമിനെ പാലക്കാട്‌ ഗവ. മോയൻസ് ഗേൾസ് എച്ച്. എസ്. എസ് ലെ കെ. ജി അക്ഷയയും നയിക്കും.

ബോയ്സ് ടീം:
ജോഹൻ ലിജോ (വൈസ് ക്യാപ്റ്റൻ ), മുഹമ്മദ്‌ സയാൻ, കെ. യു വിജയ് കൃഷ്ണ, കെ. എസ് അലൻ, ആരോൺ പി ലിജോ, ആദിത്യൻ 
കോച്ച് : ചിന്നയ്യൻ
മാനേജർ : കെ. എസ് നന്ദനൻ

ഗേൾസ് ടീം : പി. എസ് ശ്രേയ (വൈസ് ക്യാപ്റ്റൻ ), പി. ശ്രീലക്ഷ്മി, കെ. വൃന്ദ, ജെ. യു കീർത്തന, പി. വി അഞ്ജന
കോച്ച് : ഷാരോൺ വി തോമസ്
മാനേജർ : വി. എസ് അഭിരാമി.
Previous Post Next Post
3/TECH/col-right