Trending

"നന്മ" സേവനപാതയിൽ നവ ചരിതം രചിച്ചു:എം.എ റസാഖ് മാസ്റ്റർ

താമരശ്ശേരി : സാമൂഹിക സേവന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയ സന്നദ്ധ സേവന സംഘമാണ് താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന നന്മ എന്ന സംഘടനയെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാക്ക് മാസ്റ്റർ പറഞ്ഞു. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അശരണരുടെ കണ്ണീരൊപ്പുന്നതിൽ എല്ലാ ജനവിഭാഗങ്ങളെയും കോർത്തിണക്കി നന്മ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും റസാഖ് മാസ്റ്റർ പറഞ്ഞു.

നന്മ കോരങ്ങാട് വാർഷിക മതപ്രഭാഷണ വേദിയുടെ 
രണ്ടാം ദിവസം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മ ആരംഭം കുറിക്കുന്ന ഡയാലിസിസ് സെൻ്ററിന് പൂർണ്ണ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉസ്താദ്  ഖലീൽ ഹുദവി പ്രഭാഷണം നടത്തി.

വൈസ് പ്രസിഡണ്ട് പി.സി ബശീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈനുൽ ആബിദീൻ തങ്ങൾ നന്മയുടെ വാർഷിക സപ്ലിമെൻ്റ് ടി.പി ലത്തീഫിന് നൽകി പ്രകാശനം ചെയ്തു.ഷമീം അലി പ്രാർത്ഥന നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ,നാസർ ഫൈസി കൂടത്തായി, നന്മ വർക്കിംഗ് പ്രസിഡണ്ട് സയ്യിദ് തങ്ങൾ, ജന. സിക്രട്ടറി അഷ്റഫ് കോരങ്ങാട്, ട്രഷറർ ടി.പി അബ്ദുൽ മജീദ്,
പി.എ അബ്ദുസ്സമദ് ഹാജി,
എ.പി മൂസ, നജീബ് തച്ചംപൊയിൽ, ഇഖ്ബാല്‍ പൂക്കോട്, നദീറലി തച്ചംപൊയിൽ, ഷരീഫ് ടി.പി, ഷാജൽ സി.എച്ച്. എന്നിവർ  സംസാരിച്ചു.

സിക്രട്ടറി പി.എസ് സുബിൻ സ്വാഗതവും ,ജോ :സെക്രട്ടറി കാസിം വി.സി നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right