താമരശ്ശേരി: പൂനൂർ തേക്കും തോട്ടം എ എം എൽ പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു. അലിഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാ ബീവി ഉദ്ഘാടനം ചെയ്തു.
എച്ച്. എം. ആയിഷ ടീച്ചർ അധ്യക്ഷയായി. അബ്ബാസ് മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.സബ്ജില്ല അറബിക് കലാമേളയിൽ റണ്ണറപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു.പി.എം അബ്ദുൽ അസീസ് മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ഇക്ബാൽ പൂക്കോട്, എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ജാഫർ മാസ്റ്റർ സ്വാഗതവും റസീല ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
EDUCATION