എളേറ്റിൽ : മർകസ് വാലി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ  പഠനാനുബന്ധപ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം ഫലാഷ്യ എക്സ്പോ ശ്രദ്ധേയമായി.  വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കും മറ്റും സഹായമാകുന്ന നിരവധി വസ്തുക്കൾ മേളയിൽ പ്രദർശിപ്പിച്ചു. സ്വന്തമായി ഉണ്ടാക്കിയ വിവിധ കരകൗശല വസ്തുക്കൾ, ശാസ്ത്ര പരീക്ഷണങ്ങൾ മേളയിൽ ഉണ്ടായിരുന്നു.
മേള കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
വിനോദ് കുമാർ കെ.പി. ഉദ്ഘാടനം നിർവഹിച്ചു.  പ്രിൻസിപ്പൽ ടി.ഡി. മൊയ്തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  അധ്യാപികമാരായ സാജിത പിസി, കെ വിജിത,  നസിലത്ത് ഈസി എന്നിവർ നേതൃത്വം നൽകി. 
മേളയിലെ മികച്ച പെർഫോമേഴ്സ് ആയി മുഹമ്മദ് സിനാൻ പി, മുഹമ്മദ് അൻഷാദ്, ഫിദ ഫാത്തിമ എന്നിവരെ തിരഞ്ഞെടുത്തു.
Tags:
EDUCATION