റിയാദ്: സൗദി അറേബ്യയിലെ മധ്യപ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി കത്തറമ്മല്‍ പുക്കാട്ട് പുറായില്‍ അബ്ദുല്‍ അസീസ് (61) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു റിയാദ് – മദീന ഹൈവേയിലെ അല്‍ഗാത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടമുണ്ടായത്.
അല്‍ഗാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പിതാവ്: പരേതനായ വാവാട്ട് കുരുടന്‍ ചാലില്‍ അമ്മദ് മുസ്ലിയാര്‍. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കള്‍: സഹീറ (മൈക്രോബയോളജിസ്റ്റ് -ബേബി ഹോസ്പിറ്റല്‍ കോഴിക്കോട്), സഹ്ദാദ് (ഖത്തര്‍), ഹയ ഫാത്തിമ (വിദ്യാര്‍ഥിനി). മരുമകന്‍: ഡോ:ഷരീഫ് എളേറ്റില്‍ (ബേബി ഹോസ്പിറ്റല്‍ കോഴിക്കോട്).
സഹോദരങ്ങള്‍: ലത്തീഫ് ഈങ്ങാപ്പുഴ ( എക്സിക്യുട്ടിവ് എഞ്ചിനിയര്‍ കെ.എസ്.ഇ.ബി. ചെമ്ബ് കടവ് ജലവൈദ്യുത പദ്ധതി), മൂസക്കോയ, മൈമൂന, സിദ്ധീഖ് (എന്‍ജിനീയര്‍ ), കെ.സി. ഇഖ്ബാല്‍.
മയ്യിത്ത് നിസ്കാരം 12/12/22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കത്തറമ്മൽ (വലിയ പറമ്പ്) ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.
Tags:
OBITUARY