Trending

ചാത്തമംഗലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ 10 വയസുകാരന്‍ ആശുപത്രിയിൽ.

കുന്ദമംഗലം: അമ്മയുടെ മര്‍ദനത്തില്‍ ഗുരുതര പരിക്കുകളേറ്റ പത്തുവയസുകാരനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം കൂഴക്കോട് കിണര്‍ ബസ് സ്‌റ്റോപ്പിനു സമീപത്താണ് കുട്ടിയുടെ വീട്.

കഴിഞ്ഞ ദിവസം രാത്രി മകന് വീണു പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞ് അമ്മ അയല്‍വാസികളെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ സഹായത്തോടെ കുന്നമംഗലത്തെ ക്ലിനിക്കില്‍ എത്തിച്ചു.എല്ലിനും മറ്റും ക്ഷതമുള്ളതിനാല്‍ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.

കുട്ടിയുടെ വലതുകാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. പരിക്കുകളില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.ജനമൈത്രി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെയും അമ്മയുടെയും വിശദമായ മൊഴിയെടുത്തശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

 അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി കൂഴക്കോട്ടെ വീട്ടില്‍ കഴിയുന്നത്. പിതാവ് ഇവര്‍ക്കൊപ്പമല്ല താമസം. അമ്മ സ്ഥിരമായി കുട്ടിയെ മര്‍ദിക്കാറുണ്ടെന്നാണ് പരിസരവാസികളും മറ്റും നല്‍കിയിരിക്കുന്ന വിവരം.
Previous Post Next Post
3/TECH/col-right