Trending

ബസ്സിൽ നിന്ന് തെറിച്ച് വീണ് വീട്ടമ്മ മരിച്ചു.

നരിക്കുനി :ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു.നെല്ലിയേരിത്താഴം കുമ്പിളിയൻ പാറയിൽ  വാടകവീട്ടിൽ താമസിക്കുന്ന ഉഷ (53) ആണ് മരണപ്പെട്ടത്.

ഹരിത കർമ്മസേനയിൽ കണ്ണാടിക്കൽ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന
ആയുർവേദ തെറാപ്പിസ്റ്റുമാണ് .
നെല്യേരിതാഴത്ത് വളവിൽ  വെച്ചാണ്  സംഭവം.

താമരശ്ശേരിയിൽ നിന്നും നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന അലങ്കാർ ബസ്സിൽ നിന്ന് വീഴുകയായിരുന്നു.ബസ് ഡോർ അടയ്ക്കാതെ ആണ് യാത്ര ചെയ്തത് എന്നാണ് നാട്ടുകാരുടെ ആരോപണം.ഇവരുടെ മൂന്ന് പവൻ സ്വർണമാല ഇക്കൂട്ടത്തിൽ  നഷ്ടപ്പെട്ടു.

ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post
3/TECH/col-right