നരിക്കുനി ഗ്രാമ പഞ്ചായത്ത് ജല ജീവൻ മിഷൻ പദ്ധതി പ്രകാരം പദ്ധതി നിർവഹണ സഹായ ഏജൻസിയായ എന്റെർപ്രേണർഷിപ് ഡെവലപ്പ്മെന്റ് സൊസൈറ്റി യുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ രണ്ട് മേഘലയാക്കി വിവിധ വാർഡുകളിലെ കുടുംബശ്രീ വനിതകൾക്കായി ജല ഗുണനിലവാര പരിശോധന പരിശീലന പരിപാടി നടത്തി.
ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലം കണ്ടി ഉദ്ഘാടനം ചെയ്തു, ജല ജീവൻ മിഷൻ കോർഡിനേറ്റർ നൂർജഹാൻ ക്ലാസിനു നേതൃത്വം നൽകി.പ്രൊജക്റ്റ് കോർഡിനേറ്റർ ഷിനോജ് കുമാർ സ്വാഗതവും, മൻസൂർ നന്ദിയും പറഞ്ഞു
പാലങ്ങാട് മേഖലയിൽ പൂളക്കാപറമ്പ് സേവാ കേന്ദ്രത്തിൽ വച്ച് നടന്ന പരിശീലന പരിപാടി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജവഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ചന്ദ്രൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ഇ ഡി എസ് സി ഇ ഒ അഡ്വ:ജാനകി പരിശീലനത്തിന് നേതൃത്വം നൽകി. പ്രൊജക്റ്റ്കോർഡിനേറ്റർ ഷിനോജ് കുമാർ സ്വാഗതവും നൂർജഹാൻ നന്ദിയും പറഞ്ഞു
Tags:
NARIKKUNI