എളേറ്റിൽ :എളേറ്റിൽ വട്ടോളിയിൽ കഴിഞ്ഞ ദിവസം പുതിയേടത്തു കുന്നുമ്മൽ ചന്ദ്രന്റെ മകൻ അനീഷ് ചന്ദ്രനെ അക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ.
എളേറ്റിൽ പുളിക്കിപ്പൊയിൽ ഷൗക്കത്തലി (35), എളേറ്റിൽ കോട്ടോപ്പാറ ഹനീഫ (47), പുളിക്കിപ്പൊയിൽ ഷറഫുദ്ദീൻ (43), പന്നിക്കോട്ടൂർ നാരായണകുന്നുമ്മൽ സക്കരിയ (39) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
അതേ സമയം വ്യക്തികൾ തമ്മിൽ പണമിടപാടുമായി സംബന്ധിച്ച് നടന്ന ഒരു പ്രശ്നത്തെ മത വർഗീയതയായി ചിത്രീകരിക്കാനുള്ള ബി.ജെ.പി. യുടെ ശ്രമത്തെ ജനങ്ങൾ തിരിച്ചറിയണമെന്നും,ഇതിനെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കണമെന്നും
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
C U C കമ്മിറ്റി, ഡി.വൈ. എഫ്. ഐ. എളേറ്റിൽ മേഖല, എസ്. ഡി. പി. ഐ. എളേറ്റിൽ ബ്രാഞ്ച് കമ്മിറ്റി എന്നിവർ അഭ്യർത്ഥിച്ചു.
0 Comments