എളേറ്റിൽ: എളേറ്റിൽ വട്ടോളിയിൽ
യുവാവിനെ വീട് കയറി അക്രമിച്ചതായി
പരാതി.എളേറ്റിൽ പുതിയേടത്തു
കുന്നുമ്മൽ അനീഷ് ചന്ദ്രനെയാണ് ഒരു
സംഘം അക്രമിച്ചത്. ഇരട്ട സഹോദരനായ
അജീഷ് ചന്ദ്രനെ ഫോണിൽ വിളിച്ച്
ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
എളേറ്റിൽ എം. ജെ. ഹൈസ്‌കൂൾ റോഡിൽ റെഡിമെയ്ഡ്
വ്യാപാരം നടത്തുന്ന ഇരട്ട
സഹോദരങ്ങളുമായി നേരത്തെയുള്ള
പ്രശ്നങ്ങളുടെ പേരിലാണ് അക്രമം.പരിക്കേറ്റ അനീഷ് താമരശ്ശേരി താലൂക്ക്
ആശുപത്രിയിലും തുടർന്ന് കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിലും
ചികിത്സ തേടി.
സംഭവത്തിൽ കൊടുവള്ളി
പോലീസ് കേസെടുത്ത് അന്വേഷണം
ആരംഭിച്ചു.