Trending

മയക്കുമരുന്ന് വിരുദ്ധ പ്രചാരണവുമായി സര്‍ക്കാര്‍; സംസ്ഥാനത്ത് ഇന്ന് ലഹരിവിരുദ്ധ ദീപം തെളിക്കും.

തിരുവനന്തപുരം: സര്‍ക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ വീടുകളില്‍ ലഹരിവിരുദ്ധ ദീപം തെളിക്കും.ഇന്ന് വൈകിട്ട് ആറ് മണിക്ക് വീടുകളില്‍ ദീപം തെളിക്കണമെന്നാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. വീടുകളില്‍ ലഹരിക്കെതിരെ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഇന്നലെ എം എല്‍ എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കല്‍ നടന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്ബയിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും.
Previous Post Next Post
3/TECH/col-right