Trending

പി.കെ.എം ഇൻസ്റ്റിറ്റ്യൂഷൻ; കെട്ടിട ശിലാസ്ഥാപനം ഡോ: എം.കെ മുനീർ നിർവ്വഹിച്ചു

താമരശ്ശരി: പി.കെ.എം ഗ്രൂപ്പ്  ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കെട്ടിട സമുച്ചയ ശിലാസ്ഥാപന കർമ്മം മഹത് വ്യക്തിത്വങ്ങുടെ സാനിദ്ധ്യത്തിൽ ഡോ.എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രൂപ്പ് ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ കെ.സജിത്ത്, അഷ്റഫ് തങ്ങൾ, എ.പി മജീദ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഡയറക്ടർമാരായ എൻ.കെ ആസിഫ് സ്വാഗതവും ശിഹാബ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
  
ആറുവർഷങ്ങൾക്ക് മുൻപ് ഓമശ്ശേരിയിൽ തുടക്കം കുറിച്ച പി.കെ.എം ഗ്രൂപ്പിന്റെ തുടർ വിദ്യാഭ്യാസ സംരഭത്തിന് കീഴിൽ ആട്സ് കോളജ്, കോച്ചിംഗ് സെൻറർ, സയൻസ്, പാരമെഡിക്കൽ തുടങ്ങിയ കോഴ്സുകൾ നടത്തപ്പെടുന്നു.
താമരശ്ശേരിയിൽ തുടങ്ങുന്ന സ്വന്തം കെട്ടിട നിർമ്മാണം രണ്ട് വർഷം കൊണ്ട് പൂർത്തീകരിച്ച് ബൃഹത്തായ ക്യാമ്പസ് ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും,
 അപ്പർണ സനദ്ധരായ ടീച്ചേഴ്സിന്റെയും സ്റ്റാഫിന്റെയും സേവനത്തിലൂടെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി ഉയർന്ന നിലവാരത്തിലുള്ള സ്ഥാപനമായി പേരെടുക്കാൻ കഴിഞ്ഞതിലെ സന്തോഷവും പി കെ എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ പങ്കുവെച്ചു.
Previous Post Next Post
3/TECH/col-right