Trending

കൊടുവള്ളി വാഹന അപകടത്തിൽ എളേറ്റിൽ സ്വദേശി മരണപ്പെട്ടു.

കൊടുവള്ളി: നെല്ലാംകണ്ടിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ എളേറ്റിൽ വട്ടോളി ചോലയിൽ സ്വദേശിയും പന്നൂർ മുഹമ്മദിയ്യ സെക്കൻററി മദ്രസ അധ്യാപകനുമായ സ്വാലിഹ് (26) മരണപ്പെട്ടു.

കത്തറമ്മൽ  മസ്ജിദിലെ ദർസ് വിദ്യാർത്ഥിയായ സ്വാലിഹ് ഇന്നലെ കോഴിക്കോട് വെച്ച് നടന്ന ഖുർആൻ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മണ്ണിക്കടവിൽ വെച്ച് സഞ്ചരിച്ച ബൈക്കിൽ മിനിലോറി ഇടിച്ചു അപകടത്തിൽപ്പെടുകയായിരുന്നു.

പിതാവ് : സുലൈമാൻ. മാതാവ് : മൈമൂന.
സഹോദരങ്ങൾ : മുഹമ്മദ്‌ നവാസ് ഫൈസി (എളേറ്റിൽ ക്ലസ്റ്റർ SKSSF ഭാരവാഹി), മുഹമ്മദ് ജുനൈദ്, ഫാത്തിമ ഉമൈറ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ചോലയിൽ ജുമാ മസ്ജിദിലും, 4 മണിക്ക് പാലങ്ങാട് ജുമാ മസ്‌ജിദിലും നടക്കും.ഖബറടക്കം പാലങ്ങാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.


Previous Post Next Post
3/TECH/col-right