തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളുടെയും കോളേജുകളുടെയും മുന്നിൽ വീണ്ടും 'പൂ'വാലശല്യം സജീവമാകുന്നതിൽ താക്കീതുമായി പൊലീസ് രംഗത്ത്.
കൊറോണക്കാലത്തിന് ശേഷം സ്കൂൾ കോളേജ് പരിസരങ്ങളിൽ 'പൂ'വാലശല്യം ആരംഭിച്ചിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിഹാര മാർഗം അറിയാമെന്നും ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് വ്യക്തമാക്കി.
'പൂ'വാലശല്യക്കാരെ പൂട്ടാൻ പട്രോളിംഗ് ഉൾപ്പെടെയായി പൊലീസ് സജ്ജമാണെന്നും ശല്യം ഉണ്ടായാൽ ഉടൻ 112 ൽ ബന്ധപ്പെടണമെന്നും ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags:
KERALA