പേവിഷബാധ പ്രതിരോധ കർമപദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാ നായ്ക്കൾക്കും ഷെൽട്ടർ ഒരുക്കാനും നിർദ്ദേശമുണ്ട്. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും കർമപദ്ധതിയിൽ പറയുന്നു.
തെരുവുമാലിന്യം കാരണം പല സ്ഥലങ്ങളും ഹോട്ട്സ്പോട്ടായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ തെരുവുമാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു.
Tags:
KERALA