Trending

സി.കെ.എ. ഷമീർ ബാവയെ നാഷണൽ ട്രസ്റ്റ് എൽ.എൽ.സി. മെമ്പറായി തെരഞ്ഞെടുത്തു.

നാഷണൽ ട്രസ്റ്റിൻ്റെ മലപ്പുറം ജില്ലാ എൽ.എൽ.സി. മെമ്പറായി ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രതിനിധിയായി ജനറൽ സെക്രട്ടറി സി.കെ.എ.ഷമീർ ബാവയെ തെരഞ്ഞെടുത്തു. ഓട്ടിസം, സെറിബ്രൽ പാൾസി, മെൻ്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ വൈകല്യമുള്ളവരുടെ ക്ഷേമത്തിന് വേണ്ടി നില കൊള്ളുകയും അവരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ  മന്ത്രാലയത്തിന് കീഴിൽ  പ്രവർത്തിക്കുന്ന  നാഷണൽ ട്രസ്റ്റിനുള്ളത്.

20 വർഷമായി ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഷമീർ ബാവ ഹെൽത്ത്‌ കെയർ ഫൌണ്ടേഷൻ കീഴിൽ കാരുണ്യതീരം ക്യാമ്പസ്‌, കമ്മ്യൂണിറ്റി ക്ലിനിക്, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയവയുടെ നേതൃത്വം വഹിക്കുന്നു.നിലവിൽ നാഷണൽ യൂത്ത് പ്രൊജക്റ്റ്‌ സ്റ്റേറ്റ് കോർഡിനേറ്റർ കൂടിയാണ്.അടുത്ത മൂന്ന് വർഷത്തേക്കാണ് മലപ്പുറം നാഷണൽ ട്രസ്റ്റ്  എൽ.എൽ.സി.യിൽ പുതിയ ചുമതല.
Previous Post Next Post
3/TECH/col-right