ബാലുശ്ശേരി: കഴിഞ്ഞ ദിവസങ്ങളിൽ നടുവണ്ണൂര്‍ ബസ് സ്‌റ്റാന്റില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് നടപടിയുമായി ബാലുശ്ശേരി പോലീസ്.പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഓടിച്ച നാലു വാഹനങ്ങള്‍ പിടികൂടി രക്ഷിതാക്കളുടെ പേരില്‍ കേസെടുത്തു.
രക്ഷിതാവ് 25000 രൂപ ഫൈന്‍ അടക്കണമെന്നും വാഹനമോടിച്ചയാള്‍ക്ക് 22 വയസ്സു വരെ ലൈസന്‍സ് ലഭിക്കില്ലെന്നും പോലീസ് അറിയിച്ചു. നിസ്സാര കാര്യങ്ങള്‍ക്കായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്‌പരം അടി കൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പൂനൂരിലെയും കരിയാത്തന്‍ കാവിലെയും പൂവമ്പായി - വാകയാട് സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Tags:
NANMINDA