പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് സഹപാഠിക്ക് വേണ്ടി നിർമ്മിച്ച സ്നേഹ ഭവനം കൈമാറി.കാൻസർ ബാധിച്ച് പിതാവ് മരണപ്പെട്ട സഹപാഠിയുടെ സുരക്ഷിതമായി താമസിക്കാൻ ഒരു വീടെന്ന സ്വപ്നമാണ് എൻ എസ് എസ് യാഥാർത്ഥ്യമാക്കിയത്. സ്ക്രാപ് ചലഞ്ച് നടത്തിയും എൽ ഇ ഡി ബൾബ്, സോപ്പ്, തുണി സഞ്ചി തുടങ്ങിയവ നിർമ്മിച്ച് വിൽപ്പന നടത്തിയും മറ്റുമാണ്
വീടു നിർമാണത്തിനാവശ്യമായ പണം സമാഹരിച്ചത്.
വീട് നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ സ്ഥലത്തെത്തിച്ചു നല്കിയ വൊളണ്ടിയർമാർ നിർമ്മാണ പ്രവൃത്തികളിലും പങ്കാളികളായി. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി ടി എ കമ്മറ്റിയുടെയും
നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെയാണ്
പണി പൂർത്തിയാക്കിയത്.
എൻ എസ് എസ് ജില്ലാ കോഡിനേറ്റർ എസ് ശ്രീചിത്ത് സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറി. പ്രിൻസിപ്പൽ ടി ജെ പുഷ്പവല്ലി, ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ്, എൻ എസ് എസ് ക്ലസ്റ്റർ കോഡിനേറ്റർ സതീഷ് കുമാർ, കെ കെ ഷൈജു, കെ അബ്ദുസലീം, പ്രോഗ്രാം ഓഫീസർ പി വി നൗഷാദ്, നജ ഫാത്തിമ എന്നിവർ സംസാരിച്ചു.
Tags:
POONOOR