Trending

വയനാട്ടിൽ രണ്ടര വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു.

വയനാട്:വയനാട്ടിൽ രണ്ടര വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചത്.വടകര സ്വദേശി ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്വിമ്മിംഗ് പൂളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്.കുട്ടി അബദ്ധത്തിൽ സ്വിമ്മിംഗ് പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം.

ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post
3/TECH/col-right