Trending

കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ ഓണാഘോഷം:ടീം അവിയല്‍ ചാമ്പ്യന്മാര്‍.

പൂനൂർ:കാരുണ്യതീരം സ്കൂളിൽ മൂന്ന് ദിവസമായി നടന്ന ഓണാഘോഷ പരിപാടിയില്‍ ടീം അവിയല്‍ ചാമ്പ്യന്‍മാരായി. ടീം പുളിശ്ശേരി രണ്ടാം സ്ഥാനവും  ടീം പച്ചടി മൂന്നാം സ്ഥാനവും ടീം കിച്ചടി നാലാമതുമെത്തി. വീറും വാശിയും നിറഞ്ഞ ഓരോ മത്സരത്തിലും മത്സരാര്‍ത്ഥികള്‍ മികച്ച പോരാട്ടം കാഴ്ച്ചവെച്ചു.

വെള്ളിയാഴ്ച്ച ക്യാമ്പസില്‍ നടന്ന പൂക്കള മത്സരത്തില്‍ നാല് ടീമുകളും തീര്‍ത്തത് മികച്ച പൂക്കളങ്ങളായിരുന്നു.ടീം കിച്ചടി   ഒന്നാം സ്ഥാനം നേടി. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയായിരുന്നു ഒരുക്കിയത്. സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി പേര്‍ ഓണാഘോഷപ്പരിപാടിയില്‍ പങ്കുകൊള്ളാന്‍ ക്യാമ്പസിലെത്തിയിരുന്നു.  ഡോക്ടർമാരായ പ്രവീൺ കുമാർ, സഫ്ന എന്നിവരുടെ നേതൃത്വത്തിൽ 
 ആയുര്‍വേദ ഡോകര്‍മാരുടെ സംഘം    പരിപാടി വീക്ഷിക്കാനെത്തി.

മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അമ്പിളി മംഗലത്ത്,റംസീന നരിക്കുനി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കൗസർ മാസ്റ്റർ, താമരശ്ശേരി പഞ്ചായത്ത്‌ അംഗങ്ങളായ എ അരവിന്ദൻ, കദീജ സത്താർ,അടക്കമുള്ള പ്രമുഖരും സംബന്ധിച്ചിരുന്നു.

ഉച്ചക്ക് ശേഷം ആവേശം വാരി വിതറിയ വിദ്യാര്‍ത്ഥികളുടെ ഉറിയടി മത്സരം അരങ്ങേറി. തുടര്‍ന്ന് കമ്പവലിയും ആവേശം നിറച്ചു കൊഴുപ്പേകി. പ്രോത്സാഹനവുമായി രക്ഷിതാക്കളും ചെണ്ടമേളങ്ങളും മാവേലിയും പുലിവേഷവുമെല്ലാം പരിപാടിക്ക് മാറ്റേകി. വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സമ്മാനം നല്‍കിയാണ് ക്യാമ്പസ് അവരെ ചേര്‍ത്തുപിടിച്ചത്. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്ക് കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കില്‍ ട്രോഫി വിതരണം ചെയ്തു.

ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ബഷീര്‍, ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ, വൈസ് പ്രസിഡന്റുമാരായ കെ. അബ്ദുല്‍ മജീദ്, ഒ.കെ രവീന്ദ്രന്‍,സെക്രട്ടറി പി എ അബ്ദുറഹ്മാൻ കൊരങ്ങാട് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.എം അബ്ദുല്‍ ഹകീം, ഹക്കീം പൂവക്കോത്ത്, അഡ്വ. ടി.പി.എ നസീര്‍. ടി.എം അബ്ദുറഹ്മാന്‍,വി.കെ മുഹമ്മദ്, ഷൈജു വേണാടി, ലത്തീഫ് കിനാലൂർ, പി ടി എ പ്രസിഡന്റ്‌ ജയരാജ്‌ പ്രിൻസിപ്പൽ ലുംതാസ്,  കോർഡിനേറ്റർ നവാസ് ഐപി എന്നിവര്‍ സംബന്ധിച്ചു.

കമ്മ്യൂണിറ്റി ക്ലിനിക്കിലെ ഓണാഘോഷപ്പരിപാടികള്‍ ഇന്ന്. 

കാരുണ്യതീരം കമ്മ്യൂണിറ്റി ക്ലിനിക്കിലെ ഓണാഘോഷപ്പരിപാടികള്‍ ഇന്ന് നടക്കും. ഓണപ്പൂക്കളം, അംഗങ്ങളുടെ വിവിധ മത്സരങ്ങള്‍, ഹസീബ് പൂനൂര്‍ നയിക്കുന്ന ഗാനവിരുന്ന്, ഓണ സദ്യ എന്നീ  വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
Previous Post Next Post
3/TECH/col-right